രോഗ വ്യാപനം തീവ്രമായി ; പൂന്തുറയിലും, പുല്ലുവിളയിലും സമൂഹവ്യാപനം

സ്വ ലേ

Jul 17, 2020 Fri 06:56 PM

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 791 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ച 791 പേരില്‍ 532 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതില്‍ 42 പേരുടെയും ഉറവിടം വ്യക്തമല്ല. പൂന്തുറയിലും, പുല്ലുവിളയിലും കൊറോണ സമൂഹവ്യാപനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.തീരദേശ പ്രദേശങ്ങളില്‍ അതിവേഗം രോഗം വ്യാപിക്കുന്നു.  



ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 135 പേര്‍ വിദേശത്ത് നിന്നെത്തി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 98, ആരോഗ്യ പ്രവര്‍ത്തകര്‍ 15, ഐടിബിപി, ബിഎസ്‌എഫ് ഒന്ന് വീതം. തിരുവനന്തപുരം 246, എറണാകുളും 115, പത്തനംതിട്ട 87, ആലപ്പുഴ 57, കൊല്ലം 47, കോട്ടയം 39, കോഴിക്കോട് 32, തൃശ്ശൂര്‍ 32, കാസര്‍കോട് 32, പാലക്കാട് 31, വയനാട് 28, മലപ്പുറം 25, ഇടുക്കി 11, കണ്ണൂര്‍ 9 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.  


 

  • HASH TAGS
  • #രോഗ വ്യാപനം തീവ്രമായി ; പൂന്തുറയിലും, പുല്ലുവിളയിലും സമൂഹവ്യാപനം