പ്രശസ്ത നോവലിസ്റ്റ് സുധാകര്‍ മംഗളോദയം അന്തരിച്ചു

സ്വന്തം ലേഖകന്‍

Jul 17, 2020 Fri 08:34 PM

പ്രശസ്ത നോവലിസ്റ്റ് സുധാകര്‍ മംഗളോദയം (72) അന്തരിച്ചു.കോട്ടയം വെള്ളൂരിലെ വസതിയിലായിരുന്നു അന്ത്യം.സംസ്‌കാരം നാളെ രാവിലെ പത്തിന് വീട്ടുവളപ്പില്‍ നടക്കും. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.വെളുത്ത ചെമ്പരത്തി, ചിറ്റ, ചാരുലത, നീലക്കടമ്പ്, സുമംഗലി, പാദസരം, അവള്‍, കുടുംഹം, നന്ദിനി ഓപ്പോള്‍, ഇവള്‍ നന്ദനയുടെ മകള്‍, താലി എന്നിവയാണ് സുധാകര്‍ മംഗളോദയത്തിന്റെ പ്രധാന രചനകള്‍.


  • HASH TAGS
  • #novelist
  • #sudhakaran
  • #died