സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

സ്വലേ

Jul 19, 2020 Sun 09:45 AM

കേരളത്തിൽ വീണ്ടും കോവിഡ് മരണം. എറണാകുളം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന തടിക്കക്കടത്ത് വെളിയത്ത്‌നാട് തോപ്പിൽ വീട്ടിൽ കുഞ്ഞുവീരാൻ(67) ആണ് മരിച്ചത്. കടുത്ത രക്ത സമ്മർദ്ദവും ന്യൂമോണിയയും ബാധിച്ചിരുന്നു.



ജൂലൈ 8-ാം തീയതിയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് തുടർന്ന് പ്ലാസ്മ തെറാപ്പി ഉൾപ്പെടെയുള്ള ചികിത്സ നൽകിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.



  • HASH TAGS
  • #kerala
  • #ernakulam
  • #Covid19