മന്ത്രി ജലീലിനെതിരെ പ്രധാനമന്ത്രിയുടെ മുന്‍പില്‍ പരാതി

സ്വന്തം ലേഖകന്‍

Jul 19, 2020 Sun 07:35 PM

ഫോറിന്‍ ആക്ട്റ്റ് ലംഘനം ആരോപിച്ച് മന്ത്രി കെടി ജലീലിനെതിരെ പ്രധാനമന്ത്രിയുടെ മുമ്പില്‍ പരാതി. യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എം.പി ആണ് പ്രധാനമന്ത്രിക്ക് പരാതി നല്‍കി. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേറ്ററി ആക്റ്റ് (ഫെറ) ലംഘിച്ചെന്നാണ് പരാതി. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രിക്കെതിരെ ആരോപണം ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ ലംഘനം ആരോപിച്ച് മന്ത്രി കെ.ടി. ജലീലിനെതിരെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധപ്പെട്ടത് പുറത്ത് വന്നതിനെ തുടര്‍ന്ന് ഫെറ ലംഘനത്തിന്റെ തെളിവുകള്‍ മന്ത്രി തന്നെ പുറത്തു വിട്ടതായും കുറ്റസമ്മതം നടത്തിയതായും പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. യു.എ.ഇ കോണ്‍സല്‍ ജനറല്‍ സ്‌പോണ്‍സര്‍ ചെയ്ത അഞ്ച് ലക്ഷം രൂപയുടെ കിറ്റിനായി കോണ്‍സല്‍ ജനറല്‍ തന്നെ വിളിച്ചതായും ആയിരം കിറ്റിനുള്ള പണം കണ്‍സ്യൂമര്‍ഫെഡില്‍ അടച്ചതായും മന്ത്രി തന്നെ തുറന്നു സമ്മതിച്ചതാണ്. 



ഫെറ നിയമത്തിന്റെ ചട്ടം മൂന്ന് അനുസരിച്ച് നിയമനിര്‍മ്മാണ സഭാംഗങ്ങള്‍ പണമായോ അല്ലാതെയോ വിദേശ സഹായം കൈപ്പറ്റുന്നത് നിരോധിച്ചിട്ടുണ്ട്. യു.എ.ഇ കോണ്‍സല്‍ ജനറലുമായി നേരിട്ട് ഇടപാടുകള്‍ നടത്തിയതും ചട്ട ലംഘനമാണ്. മന്ത്രിയുടെ നടപടി പ്രോട്ടോക്കോള്‍ ഹാന്‍ഡ്ബുക്കിലെ പതിനെട്ടാം അധ്യായത്തിന് വിരുദ്ധമാണെന്നും പരാതിയില്‍ ബെന്നി ബഹനാന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.



  • HASH TAGS