ഇന്ന് കര്‍ക്കിടകവാവ്

സ്വന്തം ലേഖകന്‍

Jul 20, 2020 Mon 09:38 AM

പിതൃപുണ്യത്തിനായി ഇന്ന് കര്‍ക്കിടകവാവ്. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതു ഇടങ്ങളില്‍ ഒന്നിച്ചുള്ള ബലിതര്‍പ്പണ ചടങ്ങുകള്‍ ഉണ്ടാവില്ല. ചരിത്രത്തില്‍ ആദ്യമായി ക്ഷേത്രങ്ങളിലും ഇന്ന് ബലിതര്‍പ്പണമില്ല. പിതൃപുണ്യത്തിനായി ആയിരങ്ങള്‍ എത്തുന്ന ആലുവ മണപ്പുറത്തും ബലിതര്‍പ്പണ ചടങ്ങുകള്‍ ഉണ്ടാകില്ല. കൊറോണവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ തീരുമാനം. ് വീടുകളില്‍ വെച്ച് വേണ്ടവര്‍ക്ക് ബലിതര്‍പ്പണ ചടങ്ങുകള്‍ സുരക്ഷക്രമീകരണങ്ങളോടെ നിര്‍വ്വഹിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.   • HASH TAGS