നത്തോലി ഇനി ഇങ്ങനെ ഫ്രൈ ചെയ്തു നോക്കൂ

അന്നമ്മ

Jul 20, 2020 Mon 12:36 PM

മീനുകളിലെ ചെറിയ വിഭാഗത്തില്‍ പെടുന്ന ഇനമാണ്  നത്തോലി എങ്കിലും പൊരിച്ചടിച്ചാല്‍ നത്തോലി ഒരു ചെറിയ മീനല്ല. ഇനി വീട്ടില്‍ തന്നെ കഴിച്ചാലോ അതീവ രുചിയില്‍ നമുക്ക് ഇനി നെത്തോലി ഫ്രൈ ചെയ്തു എടുക്കാം, കുട്ടികള്‍ക്കും വലിയവര്‍ക്കും ഒക്കെ ഒരു പോലെ ഇഷ്ടമാകും. ഉണ്ടാക്കുന്ന വിധം


ചേരുവകള്‍ - 1


1. നെത്തോലി - ½ കിലോ

2. മുളകുപൊടി -1 ടേബിള്‍സ്പൂണ്‍

3. മഞ്ഞള്‍പ്പൊടി -1/4 ടീസ്പൂണ്‍

4. ഗരം മസാല - ആവശ്യത്തിന് 

5. കുരുമുളകുപൊടി -1 ടീസ്പൂണ്‍

6.  വെളുത്തുള്ളിപേസ്റ്റ് -½ ടേബിള്‍സ്പൂണ്‍ 

7.  ഇഞ്ചി പേസ്റ്റ് -½ ടേബിള്‍സ്പൂണ്‍

8. നാരങ്ങാ നീര് -1ടേബിള്‍സ്പൂണ്‍

9. ഉപ്പ്- ½ ടീസ്പൂണ്‍

10. വെളിച്ചെണ്ണ - വറുക്കാന്‍ പാകത്തിന്

11. കറിവേപ്പില - ഒരു പട്ട

12. തേങ്ങ ചിരകിയത് - അര മുറി


നെത്തോലി വൃത്തിയാക്കി മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് , കുരുമുളകു പൊടി, ഗരം മസാല , ഇഞ്ചി , വെളുത്തുള്ളി പേസ്റ്റ്  ചേര്‍ത്ത് നന്നായി തേച്ചു പിടിപ്പിക്കുക. അല്‍പം നാരങ്ങ നീര് പിഴിഞ്ഞ് മസാല പിടിക്കാന്‍ അരമണിക്കൂര്‍ വെയ്ക്കുക. 


വെളിച്ചെണ്ണ ഒഴിച്ച് അടി കട്ടിയുള്ള ചീനച്ചട്ടിയില്‍ മസാല ചേര്‍ത്തുവെച്ച നത്തോലി  വറുത്തെടുക്കുക. അതിലേക്ക് ആവശ്യത്തിന് തേങ്ങ ചിരകിയതും അല്‍പം കറിവേപ്പിലയും ചേര്‍ത്ത് നന്നായി ഇളക്കിയാല്‍ നത്തോലി ഫ്രൈ റെഡി.


  • HASH TAGS
  • #malabarstyle
  • #natholifry