സ്വപ്‌നയും സരിത്തുമായി ജയഘോഷിനടുത്ത ബന്ധം

സ്വന്തം ലേഖകന്‍

Jul 20, 2020 Mon 01:44 PM

സ്വപ്‌നയും സരിത്തുമായി ജയഘോഷിനടുത്ത ബന്ധം. സ്വര്‍ണമടങ്ങിയ ബാഗ് കസ്റ്റംസ് പിടിച്ചുവച്ചപ്പോള്‍ വാങ്ങാന്‍ പോയ വാഹനത്തില്‍ ഇരുവര്‍ക്കുമൊപ്പം ജയഘോഷും ഉണ്ടായിരുന്നതായും എന്‍ഐഎ അന്വേഷണത്തില്‍ വ്യക്തമായി.ജനുവരി എട്ടാം തീയതിയാണ് ജയഘോഷിന്റെ സേവനം നീട്ടിനല്‍കി ഡിജിപി ഉത്തരവിറക്കിയത്. 


കോണ്‍സുലേറ്റ് ജനറലിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന എആര്‍ ക്യാംപിലെ പൊലീസുകാരന്‍ എസ്.ആര്‍.ജയഘോഷിന്റെ സേവന കാലാവധി നീട്ടി നല്‍കിയത് ഡിജിപിയാണെന്ന് വ്യക്തമാക്കുന്ന ഉത്തരവ് പുറത്ത് വന്നിരുന്നു.  അതേസമയം, സുരക്ഷ നല്‍കിയത് കേന്ദ്ര ആഭ്യന്തരസുരക്ഷാ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണെന്ന് പൊലീസ് പറഞ്ഞു. എക്‌സ് കാറ്റഗറി സുരക്ഷ കോണ്‍സല്‍ ജനറലിനു നല്‍കിയതു കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ ശുപാര്‍ശ പ്രകാരമാണെന്ന് രേഖകളും വ്യക്തമാക്കുന്നു. 2017 നവംബറിലാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.


  • HASH TAGS
  • #goldmafia
  • #swapanasuresh
  • #jayagosh