കോഴിക്കോട് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ്

സ്വന്തം ലേഖകന്‍

Jul 21, 2020 Tue 10:18 AM

കോഴിക്കോട് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ്. എന്നാല്‍ കണ്ണൂര്‍ സ്വദേശിയായ ഡോക്ടര്‍ ഈ മാസം 3ാം തീയ്യതിക്ക് ശേഷം ആശുപത്രിയില്‍ എത്തിയിട്ടില്ല എന്നു പറയുന്നു. ഈ സാഹചര്യത്തില്‍ ആരോഗ്യമേഖലയ്ക്ക് ഭയക്കേണ്ട സാഹചര്യം ഇല്ല.


നാട്ടില്‍ പങ്കെടുത്ത ഒരു കല്യാണ ചടങ്ങില്‍ നിന്നാണ് കോവിഡ് വൈറസ് ബാധ പകര്‍ന്നത്.  കോഴിക്കോട് രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ ഭരണകൂടം നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 


  • HASH TAGS
  • #kozhikode
  • #kozhikodecollector
  • #healthworker