കീം പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ത്ഥിനിക്ക് കൂടി കോവിഡ്

സ്വന്തം ലേഖകന്‍

Jul 22, 2020 Wed 10:17 AM

തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ത്ഥിനിയ്ക്ക് കൂടി കോവിഡ്. കൊല്ലം അഞ്ചല്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. കൈമനം മന്നം മെമ്മോറിയില്‍ സ്‌കൂളിലാണ്  പരീക്ഷ എഴുതിയത്. വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തില്‍ പരിശോധന നടത്തിയെങ്കിലും എല്ലാവര്‍ക്കും നെഗറ്റീവാണ്. അതുകൊണ്ട് രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. കൂടുതള്‍ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. വിദ്യാര്‍ത്ഥിനി നാലു ദിവസമായി ചികിത്സയിലാണെന്നാണ് വിവരം. എന്നാല്‍ ആരോഗ്യ വകുപ്പ് ഈ കുട്ടിയുമായി ബന്ധപ്പെട്ടവരെയോ അധ്യാപകരെയോ വിവരം അറിയിച്ചിട്ടില്ല. ഔദ്യോഗികമായി വിവരങ്ങള്‍ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല.


  • HASH TAGS