മാതാപിതാക്കളെ വധിച്ച ഭീകരരെ വെടിവെച്ച് കൊന്ന് 16 വയസ്സുക്കാരി

സ്വന്തം ലേഖകന്‍

Jul 22, 2020 Wed 03:52 PM

16 വയസ്സിലെ ധീരതയെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ.  അഫ്ഗാനില്‍ തന്റെ അച്ഛനെയും അമ്മയെയും വധിച്ച താലിബാന്‍ ഭീകരരെ പെണ്‍കുട്ടി വെടിവെച്ച് കൊന്നു.  തോക്കും പിടിച്ചുനില്‍ക്കുന്ന പെണ്‍കുട്ടിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പെണ്‍കുട്ടിയുടെ അച്ഛന്‍ സര്‍ക്കാരിനെ പിന്തുണച്ചു എന്ന കാരണം പറഞ്ഞാണ് ഭീകരര്‍ വീട്ടിലേക്ക് ഇരച്ചെത്തിയത്. കുട്ടിയുടെ മാതാപിതാക്കളെ വധിച്ചു. ധൈര്യം സംഭരിച്ച് പെണ്‍കുട്ടി ഭീകരര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.രണ്ട് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടിയൊച്ച കേട്ട് നാട്ടുകാരെത്തി പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. പിന്നീട് കൂടുതല്‍ ഭീകരര്‍ എത്തിയെങ്കിലും പട്ടാളം എത്തി രക്ഷിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ധൈര്യത്തെ സോഷ്യല്‍ മീഡിയ പ്രശംസിക്കുകയാണ്. 


  • HASH TAGS