ആലുവ നഗരസഭയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ കര്‍ഫ്യൂ

സ്വന്തം ലേഖകന്‍

Jul 22, 2020 Wed 04:26 PM

കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആലുവ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ഇന്ന് അര്‍ധരാത്രി മുതല്‍ കര്‍ഫ്യൂ. കടകള്‍ 10 മുതല്‍ രണ്ടു മണിവരെ മാത്രമേ തുറക്കൂ. കര്‍ഫ്യൂ നിലവില്‍ വരുന്ന പഞ്ചായത്തുകള്‍ ഇവയാണ്: ചെങ്ങമനാട്, കീഴ്മാട്, കടുങ്ങല്ലൂര്‍, ആലങ്ങാട്, ചൂര്‍ണിക്കര, എടത്തല. 



കോവിഡ് സമ്പര്‍ക്ക വ്യാപനം രൂക്ഷമായ എറണാകുളത്ത് സ്ഥിതി ഗുരുതരമായി തുടരുകയാണ്. എറണാകുളത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ച 80 ല്‍ 75 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം. അതില്‍ 8 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണെന്നതും ജില്ലയില്‍ തുടരുന്ന ഗുരുതരമായ അവസ്ഥയാണ്. കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകളും പ്രഖ്യാപിച്ചു.


  • HASH TAGS