നിപ: നിരീക്ഷണത്തിലുള്ള ആറുപേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും

സ്വ ലേ

Jun 06, 2019 Thu 06:02 PM

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍  നിരീക്ഷണത്തില്‍ കഴിയുന്ന ആറുപേരുടെ സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലങ്ങള്‍ ഇന്നറിയാം. നിപ സ്ഥിരീകരിച്ച രോഗിയെ പരിശോധിച്ച രണ്ട് നഴ്സുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ സ്രവപരിശോധന ഫലങ്ങളാണ് ഇന്ന് വരുന്നത്.നിപ രോഗലക്ഷണങ്ങളുമായി ഒരാളെ കൂടി മെഡിക്കല്‍ കോളേജിലെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഈ രോഗിയെ വിശദമയ പരിശോധനയ്ക്ക് ശേഷം സ്രവങ്ങള്‍ ശേഖരിച്ച്‌ പൂനെയിലെ ലാബിലേക്ക് അയക്കും.


നിലവിൽ   314 പേർ  നിരീക്ഷണത്തിലാണ് . ഇന്‍ക്യുബേഷന്‍ പിരീഡ് കഴിയുന്നവരെ ഇവരെല്ലാവരും തന്നെ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യമന്ത്രി അറിയിച്ചത് . സാഹചര്യങ്ങള്‍ നിയന്ത്രണവിധേയമാണെങ്കിലും എറണാകുളം ജില്ലയില്‍ ജാഗ്രത തുടരുകയാണ്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്.ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍  എല്ലാവരും  പാലിക്കണമെന്നു ആരോഗ്യ മന്ത്രി പറഞ്ഞു .

  • HASH TAGS
  • #nipah