സ്വപ്‌ന സന്ദീപ് സരിത്ത് എന്നിവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും

സ്വന്തം ലേഖകന്‍

Jul 23, 2020 Thu 11:35 AM

സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്‌ന സന്ദീപ് സരിത്ത് എന്നിവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും. മൂവരുടെയും ഭൂസ്വത്തിന്റെ വിവരങ്ങള്‍ ആവശ്യപ്പെട്ട് രജിസ്‌ട്രേഷന്‍, റവന്യു വകുപ്പുകള്‍ക്ക് കസ്റ്റംസ് കത്ത് നല്‍കി. പ്രതികളുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. നേരത്തെ കസ്റ്റംസ് നടത്തിയ റെയ്ഡില്‍ ചില രേഖകള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ ഭൂസ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ സ്വീകരിക്കുന്നത്. ബിനാമി ഇടപാടുകളിലൂടെ സ്വത്തുക്കള്‍ നേടിയെന്ന പ്രാഥമിക വിലയിരുത്തലിലേക്ക് കസ്റ്റംസ് എത്തിയിട്ടുണ്ട്. തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് ഇവരുടെ ബിനാമി ഇടപാടുകള്‍ എന്നാണ് അറിയുന്നത്. അതേസമയം എട്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ആറ് സൂപ്രണ്ടുമാരെയും രണ്ട് ഇന്‍സ്‌പെക്ടര്‍മാരും ഉള്‍പ്പെടെ എട്ട് പേരെയാണ് സ്ഥലം മാറ്റാന്‍ ഉത്തരവിറങ്ങിയിരുന്നത്.

  • HASH TAGS
  • #goldmafia
  • #swapnasuresh
  • #sandheep