കൊറോണ ഭേദമായി നാട്ടിലെത്തിയ പ്രവാസി യുവാവ് മരിച്ചു; പരിശോധനയില്‍ വീണ്ടും കൊറോണ

സ്വന്തം ലേഖകന്‍

Jul 23, 2020 Thu 12:36 PM

ദുബായിയില്‍ നിന്നും കൊറോണ ഭേദമായി മലപ്പുറം കാളികാവിലെ വീട്ടിലെത്തി ക്വാറന്റൈനില്‍ കഴിയുന്നതിനിടെ മരിച്ച യുവാവിന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു.ബുധനാഴ്ച ഉച്ചയോടെ ആണ് ഇര്‍ഷാദ്  മരിച്ചത്. ചോക്കാട് പഞ്ചായത്തിലെ മാളിയേക്കല്‍ തട്ടാന്‍പടിയിലെ പാലോട്ടില്‍ അബ്ദുല്‍ഗഫൂറിന്റെ മകന്‍ ഇര്‍ഷാദ് ആണ് മരിച്ചത്. കൊവിഡ് ഭേദമായശേഷമാണ് ഇര്‍ഷാദലി ദുബായിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയെത്തിയത്. തുടര്‍ന്ന് ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.

  • HASH TAGS