സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉടനില്ല

സ്വന്തം ലേഖകന്‍

Jul 23, 2020 Thu 12:54 PM

നിലവിലെ സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉടനില്ല. തീരുമാനം ഉടന്‍ വേണ്ടെന്ന് മന്ത്രി സഭാ യോഗം തീരുമാനിച്ചു. എന്നാല്‍ തിങ്കളാഴ്ച സര്‍വ്വകക്ഷി യോഗത്തില്‍ അന്തിമ തീരുമാനം എടുക്കും. ഇപ്പോഴത്തെ അവസ്ഥ നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്നും മന്ത്രി സഭാ യോഗത്തില്‍ പറഞ്ഞു.നിലവിലെ സാമൂഹ്യ സാമ്പത്തിക അവസ്ഥ പരിഗണിച്ചാണ് പെട്ടെന്നുള്ള തീരുമാനം എടുക്കാത്തത്. വീണ്ടും സംസ്ഥാനം ലോക്ക്ഡൗണിലേക്ക് പോയാല്‍ നിരവധി ജനങ്ങള്‍ ബുദ്ധിമുട്ടും. മൂന്നു മാസത്തിലേറെയായി കൊറോണ വൈറസ് വ്യാപനം മൂലം സമൂഹത്തിന്റെ പല തട്ടിലുള്ളവര്‍ക്കും കൃത്യമായ ഉപജീവന മാര്‍ഗമില്ലാതെ വലയുന്നു. ഈ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ കൂടി പ്രഖ്യാപിച്ചാല്‍ ജനജീവിതത്തെ ബാധിക്കും എന്നുള്ളത് കൊണ്ട് കൂടിയാണ് പെട്ടെന്നൊരു തീരുമാനം കൈക്കൊള്ളാത്തത്.എന്നാല്‍ സംസ്ഥാനത്തെ കോവിഡ് വ്യാപനം അനുദിനം കൂടുകയാണ്. ഇന്നലെ 1038 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏറെ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.


  • HASH TAGS