കുട്ടിയെ തട്ടികൊണ്ടുപോകുന്നതിനിടെ രക്ഷപ്പെടുത്തി അമ്മ

സ്വന്തം ലേഖകന്‍

Jul 23, 2020 Thu 03:56 PM

ഡല്‍ഹിയില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി പണം തട്ടാന്‍ ശ്രമം. കൃത്യസമയത്ത് അമ്മ ഓടിയെത്തി കുഞ്ഞിനെ രക്ഷിച്ചു. ചൊവ്വാഴ്ച നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോഴാണ് പുറത്തുവരുന്നത്. കുട്ടിയുടെ പിതൃസഹോദരനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. 35 ലക്ഷം രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെടാന്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ശ്രമം കുട്ടിയുടെ അമ്മ തന്നെ പരാജയപ്പെടുത്തി.ബഹളം കേട്ട് അയല്‍വാസികള്‍ ഓടിയെത്തുകയും രക്ഷപ്പെട്ട ആക്രമിസംഘത്തിന് പിന്നാലെ പായുകയും ചെയ്തു. എന്നാല്‍ സംഘത്തെ പിടികൂടാന്‍ സാധിച്ചില്ല. എന്നാല്‍ കൂട്ടത്തിലൊരാളുടെ ബാഗ് സംഭവസ്ഥലത്ത് വീണു പോയിരുന്നു. ബാഗില്‍ നിന്ന് ഒരു തോക്കും കുറച്ച് വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അമ്മയുടെ സമയോജിതമായ ഇടപെടലിനെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ  • HASH TAGS
  • #DELHI
  • #viralvideo
  • #kidnap