പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഈ മാസം 29 മുതല്‍

സ്വന്തം ലേഖകന്‍

Jul 23, 2020 Thu 09:10 PM

സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഈ മാസം 29 മുതല്‍.ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ പ്രവേശന നടപടികളാണ് ജൂലൈ 29 ലേക്ക് മാറ്റിയത്. ഈ മാസം 24ന് ആരംഭിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.കോവിഡ് 19 പശ്ചാത്തലത്തില്‍ പൂര്‍ണമായും ഓണ്‍ലൈനിലൂടെയാണ് പ്രവേശന നടപടികള്‍ ക്രമീകരിച്ചിരിക്കുന്നത്. ആഗസ്റ്റ് 14 വരെ അപേക്ഷകള്‍ സ്വീകരിക്കും. സ്‌കൂളുകളില്‍ അധ്യാപകരെയും അനധ്യാപകരെയും ഉള്‍പ്പെടുത്തി ഹെല്‍പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കും. പ്രവേശന നടപടി പൂര്‍ത്തിയാകുന്നത് വരെ ഹെല്‍പ് ഡെസ്‌ക് തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.  ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് സ്‌കൂളുകളിലെ ഹെല്‍പ് ഡെസ്‌ക്കുകളെയും സമീപിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.  • HASH TAGS
  • #HSSresults
  • #schoolstudents
  • #plusoneadmission
  • #vhse