വിമാന യാത്രക്കിടെ കോവിഡ് വന്നാല്‍ 1.30 കോടി രൂപ വരെ ചികിത്സ ചിലവ് നല്‍കുമെന്ന് എമിറേറ്റ്‌സ്

സ്വന്തം ലേഖകന്‍

Jul 24, 2020 Fri 12:36 PM

വിമാന യാത്രക്കിടെ കോവിഡ് വന്നാല്‍ 1.30 കോടി രൂപ വരെ ചികത്സ ചിലവ് നല്‍കുമെന്ന് എമിറേറ്റ്‌സ്. ചികിത്സയ്ക്കായുള്ള ഇന്‍ഷുറന്‍സായിട്ടാണ് എമിറേറ്റ്‌സ് ഇത് പ്രഖ്യാപിച്ചത്. ഇതു കൂടാതെ 4 ദിവസത്തേക്ക് 100 യൂറോവെച്ച് (ഏകദേശം 8600 രൂപ) ക്വാറന്റീന്‍ ചെലവുകള്‍ക്കും നല്‍കും ഈ സൗജന്യമായുള്ള ചികിത്സാ പദ്ധതി എമിറേറ്റ്‌സ് യാത്രക്കാര്‍ക്ക് ലഭിക്കുന്നതിനായി പ്രത്യേക രജിസ്ട്രേഷനോ യാത്രയുടെ ദൈര്‍ഘ്യമോ പ്രശ്നമുള്ളതല്ല. യാത്രയ്ക്കായി ടിക്കറ്റെടുക്കുമ്പോള്‍ തന്നെ ഇതുസംബന്ധിച്ച വിവരങ്ങള്‍ എയര്‍ലൈന്‍സ് നല്‍കും. യാത്രചെയ്യുന്ന ദിവസം മുതല്‍ 31 ദിവസത്തേക്കാണ് ചികിത്സാ സഹായത്തിന് സാധുതയുണ്ടാവുക. 


  • HASH TAGS
  • #emirates
  • #customers
  • #covidoffer