ഹോട്ട്സ്പോട്ടുകളുടെ എണ്ണം 453 ആയി

സ്വന്തം ലേഖകന്‍

Jul 24, 2020 Fri 08:31 PM

സംസ്ഥാനത്ത് ഹോട്ട്സ്പോട്ടുകളുടെ എണ്ണം 453 ആയി.

ഇന്ന് 885 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. പെട്ടെന്നുള്ള ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താത് കൊണ്ട് കര്‍ശനനിയന്ത്രണമാണ് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇന്ന് 968 പേര്‍ ഇന്ന് രോഗമുക്തി നേടിയത് ആശ്വാസമായി.  724 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടം അറിയാത്ത 54 കേസുകളുണ്ട്. വിദേശത്ത് നിന്ന് വന്ന 64 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 68 പേര്‍ക്കും രോഗം ബാധിച്ചു. 24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് നാല് മരണം റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് ചിറയിന്‍കീഴ് സ്വദേശി മുരുകന്‍ (46), കാസര്‍ഗോഡ് സ്വദേശി ഖയറുന്നീസ് (48), കാസര്‍ഗോഡ് ചിറ്റാരി സ്വദേശി മാധവന്‍ (68), ആലപ്പുഴ കലവൂര്‍ സ്വദേശി മറിയാമ്മ (85) എന്നിവരാണ് മരിച്ചത്.

പോസിറ്റീവായവരുടെ ജില്ലതിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 167

കൊല്ലം 133

കാസര്‍ഗോഡ് 106

കോഴിക്കോട് 82

എറണാകുളം 69

മലപ്പുറം 58

പാലക്കാട് 58

കോട്ടയം 50

ആലപ്പുഴ 44

തൃശൂര്‍ 33

ഇടുക്കി 29

പത്തനംതിട്ട 23

കണ്ണൂര്‍ 18

വയനാട് 15

കഴിഞ്ഞ 24 മണിക്കൂറിനിടെ 25,160 സാമ്പിളുകള്‍ പരിശോധിച്ചു. 1,56,767 പേരാണ് നിരീക്ഷണത്തിലുള്ളത്.


  • HASH TAGS