ശിവശങ്കറുമായി സൗഹൃദം മാത്രമെന്ന് സ്വപ്‌ന സുരേഷ്

സ്വന്തം ലേഖകന്‍

Jul 25, 2020 Sat 11:30 AM

വിവാദമായ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് ശിവശങ്കറുമായി സൗഹൃദം മാത്രമാണ് ഉള്ളത് എന്നും സ്വര്‍ണക്കടത്തിലെ മറ്റു പ്രതികള്‍ക്കും അദ്ദേഹവുമായി കാര്യമായ ബന്ധമില്ലെന്നും ഇപ്പോഴുണ്ടായിരിക്കുന്ന സ്വര്‍ണക്കടത്തിനെ കുറിച്ച് അദ്ദേഹത്തിന് അറിവുള്ളതല്ലെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.            അതേസമയം യുഎഇ കോണ്‍സുലേറ്റ് ജനറലിനും അറ്റാഷെയ്ക്കും എതിരെ സ്വപ്ന കസ്റ്റംസിന് മൊഴി നല്‍കി. കഴിഞ്ഞ ജൂലൈ മുതല്‍ സ്വര്‍ണം ഇന്ത്യയിലേക്കു കടത്തുന്നതിനെക്കുറിച്ച് ഇവര്‍ക്ക് അറിവുള്ളതായിരുന്നു. മാത്രമല്ല, ഇതിന്റെ സാമ്പത്തിക ലാഭത്തിന്റെ വിഹിതം ഇവരും പറ്റിയിട്ടുണ്ടെന്നും സ്വപ്ന വെളിപ്പെടുത്തി. 
ശിവശങ്കറുമായി നേരത്തെ കോണ്‍സുലേറ്റിലും ഐടി വകുപ്പിലും ജോലി ചെയ്ത സമയത്തുള്ള പരിചയമാണ്. അത് സൗഹൃദത്തിലേക്കു വളരുകയായിരുന്നു എന്നും സ്വപ്‌ന പറഞ്ഞു.  • HASH TAGS