കോട്ടയത്ത് കൊറോണ ബാധിച്ച് മരിച്ചയാളുടെ ശവസംസ്‌കാരം നാട്ടുകാര്‍ തടഞ്ഞു

സ്വലേ

Jul 26, 2020 Sun 05:36 PM

കോട്ടയം മുട്ടമ്പലത്ത് കൊറോണ ബാധിച്ച്  മരിച്ചയാളുടെ ശവസംസ്‌കാരം നാട്ടുകാര്‍ തടഞ്ഞു.കോട്ടയം മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ദിവസം മരിച്ച ചുങ്കം സ്വദേശി ഔസേപ്പ് ജോര്‍ജ്ജിന്‍റെ മൃതദേഹം സംസ്കരിക്കാന്‍ അനുവദിക്കില്ലെന്ന് അറിയിച്ചാണ് ബി.ജെ.പി കൗണ്‍സിലറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്.


മുട്ടമ്പലം പൊതു ശ്മശാനത്തില്‍ നടത്തുന്നതിനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം. പൊലീസെത്തി വഴിയിലെ തടസം നീക്കിയെങ്കിലും നാട്ടുകാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

  • HASH TAGS
  • #Covid19