പബ്ജി അടക്കമുള്ള ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

സ്വന്തം ലേഖകന്‍

Jul 27, 2020 Mon 01:18 PM

പബ്ജി അടക്കമുള്ള ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. 250 ലധികം ആപ്പുകള്‍ നിരീക്ഷണത്തിലാണ്. ടിക്ക്ടോക്ക് അടക്കമുള്ള 59 ചൈനീസ് ആപ്പുകള്‍ നേരത്തേ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു.സുരക്ഷാ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പബ്ജി അടക്കമുള്ള മറ്റു ഗെയിമിംങ് ആപ്പുകളും നിരോധിക്കാന്‍ ശ്രമം. 295 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിക്കാന്‍ ഐടി മന്ത്രാലയത്തിന്റെ ശുപാര്‍ശ നല്‍കി. പബ്ജി, സിലി അടക്കമുള്ള ആപ്പുകള്‍ രണ്ടാംഘട്ട നിരോധനത്തില്‍ ഉള്‍പ്പെടും.



സുരക്ഷ കണക്കിലെടുത്ത് ചില ആപ്പുകള്‍ക്ക് നേരത്തെ തന്നെ ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രാലയം അറിയിച്ചു. ചില ആപ്പുകള്‍ വിവരം ചോര്‍ത്തുന്നതായും വ്യക്തി വിവരങ്ങള്‍ പങ്കുവയ്ക്കുന്നതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ ആപ്പുകള്‍ നിരോധിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നത്.


  • HASH TAGS