ജയറാമിന്റെ കിടിലന്‍ മേക്കോവറിന് കുറച്ചത് 20 കിലോ ഭാരം

സ്വന്തം ലേഖകന്‍

Jul 28, 2020 Tue 08:17 PM

 കുചേലനായി വേഷമിട്ട 'നമോ' എന്ന സംസ്‌കൃത ചിത്രത്തിന്‍രെ ട്രെയിലര്‍ പുറത്തുവിട്ടതോടെ നടന്‍ ജയറാമിന്റെ മേക്കോവറിന് അഭിനന്ദന പ്രവാഹമാണ്.  തെലുങ്ക് താരം ചിരഞ്ജീവിയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടത്. ജയറാമിന്റെ പ്രകടനം മാസ്മരികമായി തോന്നിയെന്നും പ്രേക്ഷകര്‍ സ്വീകരിക്കുമെന്നും ചിരഞ്ജീവി ട്വിറ്ററില്‍ കുറിച്ചു. കുചേലനായി മാറിയ ജയറാമിന്റെ മേക്കോവറിനേയും താരം പ്രശംസിച്ചു. കഥാപാത്രത്തിനു വേണ്ടി 20 കിലോ ശരീരഭാരമാണ് ജയറാം കുറച്ചത്. ചിത്രത്തിലെ കുചേലവേഷം പുരസ്‌കാരങ്ങള്‍ നേടിക്കൊടുക്കുമെന്നും ചിരഞ്ജീവി ആശംസിച്ചു.


തെലുങ്ക് സിനിമയില്‍ ആ വര്‍ഷം അവസാനമായി അല്ലു അര്‍ജുന്‍ എന്ന നടന്റെയൊപ്പമാണ് ജയറാം അഭിനയിച്ചിരുന്നത്. ഈ വേഷത്തിനും ഏറെ പ്രശംസകള്‍ നടന്‍ ഏറ്റുവാങ്ങിയിരുന്നു.


  • HASH TAGS