സംസ്ഥാനത്ത് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സ്വന്തം ലേഖകന്‍

Jul 29, 2020 Wed 09:27 AM

സംസ്ഥാനത്ത് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ 64 മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് കൂടുതല്‍ മഴ പെയ്യുന്നത് അനുസരിച്ച് നാളെ കൂടുതല്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചേക്കും.
കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കനത്തമഴയും വെള്ളക്കെട്ടും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിച്ചേക്കുമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ ആശങ്ക. സംസ്ഥാനത്ത് ഇന്നലെ 1167 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത് ഇതില്‍ 888 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. 
  • HASH TAGS