കോഴിക്കോട് കീം പരീക്ഷയെഴുതിയ മറ്റൊരു വിദ്യാര്‍ത്ഥിക്കും കോവിഡ്

സ്വന്തം ലേഖകന്‍

Jul 29, 2020 Wed 11:17 AM

കോഴിക്കോട് കീം പരീക്ഷയെഴുതിയ മണിയൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് കോവിഡ്. മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ നടത്തിയ ടെസ്റ്റിലാണ് വിദ്യാര്‍ത്ഥിയുടെ ഫലം പോസിറ്റീവായത്. ടെസ്റ്റ് റിസള്‍ട്ട് ലഭിച്ച ഉടനെ തന്നെ ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് കുട്ടിയെ മാറ്റി.
കോഴിക്കോട് കീം പരീക്ഷയെഴുതിയ ഒരു വിദ്യാര്‍ത്ഥിക്ക് നേരത്തേ  കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരത്തും കീം പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് 1167 പേര്‍ക്കാണ് ഇന്നലെ കൊറോണ സ്ഥിരീകരിച്ചത്. കൃത്യമായ സാമൂഹിക അകലവും സുരക്ഷാ മാനദണ്ഡങ്ങളും ഈ അവസ്ഥയില്‍ ജനങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.  • HASH TAGS
  • #kozhikode
  • #Student
  • #Covid19
  • #keamexam