ഐസിഎംആര്‍ വെബ് പോര്‍ട്ടലിലെ സാങ്കേതിക പ്രശ്‌നം കൊണ്ട് ഇന്നത്തെ കോവിഡ് കണക്ക് പൂര്‍ണമല്ലെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകന്‍

Jul 30, 2020 Thu 06:43 PM

ഐസിഎംആര്‍ വെബ് പോര്‍ട്ടലുമായി ബന്ധപ്പെട്ട് ചില സാങ്കേതിക ജോലികള്‍ നടക്കുന്നതുകൊണ്ട് ഇന്നത്തെ കോവിഡ് കണക്ക് പൂര്‍ണമല്ലെന്ന് മുഖ്യമന്ത്രി. ഉച്ചവരെയുള്ള കണക്കെ ഇന്നത്തെ ലിസ്റ്റില്‍ അതുകൊണ്ട് ഉള്‍പ്പെടുത്തിയിട്ടുള്ളു എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് 506 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 794 പേര്‍ രോഗമുക്തി നേടി.  വിദേശത്ത് നിന്ന് വന്ന 31 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 40 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്  37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.

രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്


തൃശൂര്‍  83

തിരുവനന്തപുരം  70

പത്തനംതിട്ട -59

ആലപ്പുഴ -55

കോഴിക്കോട് -42

കണ്ണൂര്‍ -39

എറണാകുളം -34

മലപ്പുറം -32

കോട്ടയം -29

കാസര്‍ഗോഡ് -28

കൊല്ലം -22

ഇടുക്കി -6

പാലക്കാട് -4

വയനാട് -3
  • HASH TAGS