ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു ; ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 73 ആയി

സ്വന്തം ലേഖകന്‍

Jul 31, 2020 Fri 10:08 AM

കോവിഡ് വൈറസ് വ്യാപനത്തിന്റെ തീവ്രതയില്‍ സംസ്ഥാനത്ത് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആലുവ എടയപ്പുറം സ്വദേശി എം.പി അഷറഫാണ് മരിച്ചത്. ഇതോടെ എറണാംകുളത്ത് മരിച്ചവരുടെ എണ്ണം നാലായി. സംസ്ഥാനത്ത് കോവിഡ് മരണം 73 ആയി.
കളമശേരി മെഡിക്കല്‍ കോളജില്‍ ഇന്നലെ ഒരു കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തൃപ്പൂണിത്തുറ കരിങ്ങാച്ചിറ സ്വദേശിനി ചക്കിയാട്ടില്‍ ഏലിയാമ്മയാണ് മരണപ്പെട്ടത്. 85 വയസായിരുന്നു. ഈ മാസം 23നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കേരളത്തില്‍ കോവിഡിനെതിരായി അതീവ ജാഗ്രത പുലര്‍ത്തേണ്ട സമയമാണിത്. പ്രതിദിന കണക്കുകള്‍ 2000 കടന്നാല്‍ സംസ്ഥാനത്തെ സ്ഥിതി രൂക്ഷമാകുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. രോഗ ബാധയുണ്ടായിട്ടും കോവിഡ് ലക്ഷണങ്ങള്‍ കാണിക്കാതെയുള്ളവര്‍ക്ക് ഹോം ക്വാറന്റെയിന്‍ സംവിധാനം തുടരുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.


  • HASH TAGS