ഇനി നീന്തി പഠിക്കാം; ഈ വര്‍ഷം മുതൽ നീന്തല്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും

സ്വ ലേ

Jun 06, 2019 Thu 07:15 PM

തൃശ്ശൂര്‍:ഇനി നീന്തി  പഠിക്കാം . നീന്തല്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഈ വര്‍ഷംതന്നെ നീന്തല്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഓരോ നിയമസഭാ മണ്ഡലത്തിലും 1 സ്വിമ്മിങ് പൂളെങ്കിലും നിര്‍മ്മിക്കും. 1 മുതല്‍ 12 വരെ ക്ലാസ്സുകള്‍ ഒരുമിച്ച്‌ തുടങ്ങാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്. സംസ്ഥാന സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണവും മുഖ്യമന്ത്രിയുടെ ശ്രദ്ധയുമാണ് ഇവിടെ എത്താന്‍ കഴിഞ്ഞതെന്ന് മന്ത്രി പറഞ്ഞു . ഇതുവരെ പൊതുവിദ്യാഭ്യാസത്തിന് നല്‍കിയ പിന്തുണ എല്ലാവരുടേയും ഭാഗത്ത് നിന്ന്  ഉണ്ടാകണമെന്നു തൃശ്ശൂരില്‍ സംസ്ഥാനതല പ്രവേശനോത്സവ അധ്യക്ഷപ്രസംഗത്തിനിടെ വിദ്യാഭ്യാസ  മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു.


കേരളത്തിന്റെ അക്കാദമിക് മികവ് അന്താരാഷ്ട്ര നിലവാരത്തില്‍ എത്തണമെന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യമെന്നും  അദ്ദേഹം വ്യക്തമാക്കി. എല്ലാ ക്ലാസ്സുകളും ഒരുമിച്ച്‌ തുടങ്ങാന്‍ കഴിഞ്ഞതിലൂടെ അക്കാദമിക് ആസൂത്രണത്തിന് കൂടുതല്‍ സമയം ലഭിക്കുന്നു. സ്‌കൂളുകള്‍ കൂടുതല്‍ ഹൈടെക് ആകാന്‍ പോകുന്നതും ഈ വര്‍ഷം തന്നെയാണെന്നും  മന്ത്രി പറഞ്ഞു.


  • HASH TAGS
  • #education