കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വ്വീസ് നാളെ പുനരാരംഭിക്കില്ല

സ്വന്തം ലേഖകന്‍

Jul 31, 2020 Fri 07:06 PM

കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വ്വീസ് നാളെ പുനരാരംഭിക്കില്ല. നേര്‍ത്തേ ദീര്‍ഘദൂര സര്‍വ്വീസ് നടത്താന്‍ നിശ്ചയിച്ചെങ്കിലും ആരോഗ്യവകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം മാറ്റുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,43,323 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് 1310 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് സമ്പര്‍ക്കം വഴി 1162 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ദീര്‍ഘ ദൂര സര്‍വ്വീസ് കെഎസ്ആര്‍ടിസി നടത്തിയാല്‍ അത് കാര്യങ്ങള്‍ കൂടതല്‍ പ്രശ്‌നങ്ങളിലേക്ക് വഴിതിരിക്കും.  നാളെ തൊട്ട് സ്വകാര്യബസുകളും ഓടില്ല. കോവിഡ് മൂലം വേണ്ടത്ര യാത്രക്കാരെ കിട്ടാതെ സര്‍വ്വീസ് നടത്തുന്നത് നഷ്ടം വരുത്തുന്നത് കൊണ്ടാണ് സ്വകാര്യബസുടമകളുടെ ഈ തീരുമാനം.

ഇന്ന്   തിരുവനന്തപുരം ജില്ലയിലെ 320 പേര്‍ക്കും, എറണാകുളം ജില്ലയിലെ 132 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 130 പേര്‍ക്കും, വയനാട് ജില്ലയിലെ 124 പേര്‍ക്കും, കോട്ടയം ജില്ലയിലെ 89 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 84 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 83 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 75 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 60 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 59 പേര്‍ക്കും, കൊല്ലം ജില്ലയിലെ 53 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 52 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 35 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 14 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.


  • HASH TAGS