സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

സ്വന്തം ലേഖകന്‍

Aug 01, 2020 Sat 03:51 PM

ഹിന്ദി നടന്‍ സുശാന്ത് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സംശയിക്കുന്ന സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. റിയ സുശാന്തിനെ സാമ്പത്തികമായും മാനസികമായും ചൂഷണം ചെയ്‌തെന്നാണ് പിതാവിന്റെ പരാതി. ആത്മഹത്യാ പ്രേരണ, വഞ്ചന, ഭീഷണിപ്പെടുത്തി പണം തട്ടല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.




റിയയുടെ മാതാപാതിക്കള്‍ക്കും സഹോദരനുമെതിരെയും കേസുണ്ട്. സുശാന്തിന്റെ പിതാവ് കെകെ സിങ് നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു റിയക്കെതിരെ കേസ് എടുത്തത്. മെയ് 2019 വരെ തന്റെ മകന്‍ പ്രൊഫഷനില്‍ നല്ല നിലയിലായിരുന്നു. അപ്പോഴാണ് റിയയും ബന്ധുക്കളും പരിചയം ഭാവിച്ച് അടുത്ത് കൂടിയത്. സുശാന്തിന്റെ പണത്തിലായിരുന്നു അവരുടെ കണ്ണ്. ഒപ്പം ബോളിവുഡില്‍ സുശാന്ത് വഴി ബന്ധങ്ങളുണ്ടാക്കാനും ശ്രമിച്ചു. റിയയും ബന്ധുക്കളും സുശാന്തിനെതിരെ ഗൂഢാലോചന നടത്തിയെന്നും പിതാവ് ആരോപിക്കുന്നു. സുശാന്തിന്റെ മുന്‍ മാനേജര്‍ ദിഷ സാലിയന്റെ ആത്മഹത്യയും ബിഹാര്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.












  • HASH TAGS