പെരുന്നാളിന് പള്ളിയില്‍ നമസ്കരിച്ചയാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

സ്വന്തം ലേഖകന്‍

Aug 01, 2020 Sat 09:01 PM

മലപ്പുറം ; പെരുന്നാള്‍ ദിവസം പള്ളിയില്‍ നമസ്കരിച്ചയാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. വട്ടംകുളം നടുവട്ടം സ്വദേശിയായ 45കാരനാണ് രോഗം സ്ഥിരീകരിച്ചത്. കുന്നംകുളത്ത് കട നടത്തുന്ന ഇയാള്‍ കഴിഞ്ഞ മാസം 26ന് പൊന്നാനി ടി.ബി ആശുപത്രിയില്‍ വെച്ചാണ് പരിശോധന നടത്തിയത്.  


ശനിയാഴ്ച രാവിലെ 11 മണിയ്ക്കാണ് ഇയാളുടെ പരിശോധന  ഫലം അറിഞ്ഞത്. പെരുന്നാള്‍ ദിവസം നടുവട്ടം പിലാക്കല്‍ പള്ളിയില്‍ രണ്ട് നമസ്കരത്തിനും ഇയാള്‍ ഉണ്ടായിരുന്നു. രണ്ട്  നമസ്കരങ്ങളിലുമായി 150 ഓളം പേര്‍ പങ്കെടുത്തുണ്ട്. ഇവരോട് നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.


  

  • HASH TAGS
  • #Malappuram
  • #Covid19