കൊറോണ പോസിറ്റീവായ കണ്ണൂർ സ്വദേശിനി ഇരട്ടക്കുട്ടികൾക്ക്‌ ജന്മം നൽകി

സ്വന്തം ലേഖകന്‍

Aug 01, 2020 Sat 09:15 PM

ക​ണ്ണൂ​ര്‍ : കൊറോണ പോ​സി​റ്റീ​വാ​യ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ മു​പ്പ​ത്തി​ര​ണ്ടു​കാ​രി ഇ​ര​ട്ട​ക്കു​ട്ടി​ക​ള്‍​ക്കു ജ​ന്മം ന​ല്‍​കി. ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​യാ​ണു ര​ണ്ട് ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കു കണ്ണൂർ താഴെ ചൊവ്വ സ്വദേശിനി ജ​ന്മം ന​ല്‍​കി​യ​ത്. 


ഇ​താ​ദ്യ​മാ​യാ​ണു കൊറോണ പോ​സി​റ്റീ​വാ​യ യു​വ​തി ഇ​ര​ട്ട​ക്കു​ട്ടി​ക​ള്‍​ക്കു ജ​ന്മം ന​ല്‍​കു​ന്ന​ത്. ഐ​വി​എ​ഫ് ചി​കി​ത്സ​വ​ഴി ഗ​ര്‍​ഭം ധ​രി​ച്ച കൊറോണ പോ​സി​റ്റീ​വാ​യ ഒ​രു യു​വ​തി ര​ണ്ടു കു​ട്ടി​ക​ള്‍​ക്കു ജ​ന്മം ന​ല്‍​കു​ന്ന​ത് രാ​ജ്യ​ത്തും ആ​ദ്യ​മാ​യി​ട്ടാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​ത്.ഗൈനക്കോളജി വിഭാഗം മേധാവി ഡോ എസ്‌ അജിത്ത്‌, അസോസിയേറ്റ്‌ പ്രൊഫസർ ഡോ. മാലിനി എന്നിവരടങ്ങിയ മെഡിക്കൽ സംഘമാണ്‌ ശ​സ്ത്ര​ക്രി​യ നടത്തിയത്‌. 

  • HASH TAGS
  • #Covid19