രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കണ്ണുകള്‍ ചൂഴ്ന്നെടുത്തു

സ്വ ലേ

Jun 06, 2019 Thu 08:02 PM

അലി​ഗഡ്: മുതിര്‍ന്നവരോടുള്ള വൈരാ​ഗ്യത്തിന്റെ പേരില്‍ രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കൊലപ്പെടുത്തിയിട്ടും തീർന്നില്ല പക .കൊലപ്പെടുത്തിയ   ശേഷം കുട്ടിയുടെ  കണ്ണുകള്‍ ചൂഴ്ന്നെടുത്തു. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് മനുഷ്യത്തരഹിതമായ  സംഭവം നടന്നത്. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.


മെയ് 31ന് കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ  അടിസ്ഥാനത്തില്‍ അന്വേഷണം നടന്നുവരികെയാണ് . കുട്ടിയുടെ മൃതദേഹം തപ്പാല്‍ പ്രദേശത്തു നിന്നുമാണ് കണ്ടെത്തിയത്. കൈകള്‍ ഒടിഞ്ഞ നിലയിലും കണ്ണുകള്‍ ചൂഴ്ന്നെടുത്ത നിലയിലുമായിരുന്നു മൃതദേഹമെന്ന് പൊലീസ് പറഞ്ഞു. കഴുത്ത് ഞെരിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.


  • HASH TAGS
  • #child