ഉത്തര്‍പ്രദേശ് ക്യാബിനറ്റ് മന്ത്രി കൊവിഡ് ബാധിച്ച്‌ മരിച്ചു

സ്വന്തം ലേഖകന്‍

Aug 02, 2020 Sun 02:42 PM

ഉത്തര്‍പ്രദേശില്‍ മന്ത്രി കൊറോണ  ബാധിച്ച്‌ മരിച്ചു. കാബിനറ്റ് മന്ത്രിയായ കമല റാണി വരുണ്‍ (62) ആണ് മരിച്ചത്. ലക്‌നൗവിലെ ആശുപത്രിയില്‍ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം.


യോ​ഗി മന്ത്രിസഭയിലെ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്നു കമല. ജൂലൈ 18നാണ് രാജ്ധാനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതോടെയാണ് മന്ത്രിയുടെ ആരോ​ഗ്യനില മോശമായത്. ഇന്ന് രാവിലെ മരണം സംഭവിച്ചു.

  • HASH TAGS
  • #minister
  • #Utharpradesh
  • #Covid19