വിമാനത്താവളത്തിലെ 100 രൂപയുടെ ചായ ഇനി 15 രൂപയ്ക്ക് : യാത്രക്കാരുടെ ആവശ്യത്തിനായി പ്രധാനമന്ത്രി ഇടപ്പെട്ടു

സ്വന്തം ലേഖകന്‍

Aug 02, 2020 Sun 03:41 PM

കോഴിക്കോട്  ;  വിമാനത്താവളങ്ങളിലെ ചായ വില 15 രൂപയായി കുറയും. നിരന്തരമായുള്ള യാത്രക്കാരുടെ ആവശ്യത്തിന് പരിഹാരം കണ്ടത് പ്രധാനമന്ത്രിയുടെ ഇടപെടലോടെ. ഇനി മുതല്‍ വിമാനത്താവളങ്ങളില്‍ 20 രൂപയ്ക്ക് കാപ്പിയും 15 രൂപയ്ക്ക് ചെറുപലഹാരങ്ങളും കിട്ടും. പ്രധാനമന്ത്രിയുടെ ഇടപെടലാണ് വളരെനാളായുള്ള യാത്രക്കാരുടെ ആവശ്യം നടപ്പാക്കാന്‍ കാരണം. 
തൃശൂര്‍ സ്വദേശി അഡ്വ. ഷാജി കോടന്‍കണ്ടത്ത് പ്രധാനമന്ത്രിക്ക് അയച്ച കത്തിനെ തുടര്‍ന്നാണ് നടപടി. ഡല്‍ഹിയിലേക്ക് പോകാനായി കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ചായകുടിക്കാന്‍ പോയപ്പോഴാണ് ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ ഒരു ടീ ബാഗ് ഇട്ടു തരുന്നതിന് 150 രൂപ ചാര്‍ജ് ഈടാക്കുന്നത് ഷാജി ശ്രദ്ദിച്ചത്. തുടര്‍ന്നുള്ള പരാതിയിലാണ് 2019 ഏപ്രിലില്‍ പ്രധാനമന്ത്രിക്കും വ്യോമയാന മന്ത്രാലയത്തിനും ഷാജി പ്രശ്‌നം ചൂണ്ടിക്കാട്ടി കത്തയച്ചത്. തുടര്‍ന്നുള്ള ഇടപെടലിലാണ് ഈ തീരുമാനം.


  • HASH TAGS