അമിതാബച്ചന്‍ കോവിഡ് മുക്തനായി ആശുപത്രി വിട്ടു

സ്വന്തം ലേഖകന്‍

Aug 02, 2020 Sun 05:57 PM

അമിതാബച്ചന്‍ കോവിഡ് മുക്തനായി ആശുപത്രിവിട്ടു. അമിതാബച്ചന്റെ മകനും നടനുമായ അഭിഷേക് ബച്ചനാണ് വിവരം അറിയിച്ചത്. പിതാവ് കൊവിഡ് മുക്തനായെന്നും ആശുപത്രി വിട്ട് അദ്ദേഹം വീട്ടില്‍ വിശ്രമത്തിലാണെന്നും അദ്ദേഹം തന്റെ ട്വിറ്റര്‍ കുറിച്ചു. ഐശ്വര്യ റായും മകളും നേരത്തെ കോവിഡ് മുക്തരായി ആശുപത്രയില്‍ നിന്നും ഡിസ്ചാര്‍ജ് ആയിരുന്നു. 


എല്ലാ ജനങ്ങളുടെയും പ്രാര്‍ത്ഥനയ്ക്ക് നേരത്തെ അമിതാബച്ചന്‍ നന്ദി അറിയിച്ചിരുന്നു. ബച്ചന്‍ കുടുംബത്തിലെ ജോലിചെയ്യുന്നവരിലൂടെയാണ് രോഗം പടര്‍ന്നത് എന്നാണ് കരുതുന്നത്.


  • HASH TAGS
  • #Covid19
  • #amitabbachan
  • #aishwaryarai
  • #abhishekbachan