ജിന്നിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി

സ്വന്തം ലേഖകന്‍

Aug 02, 2020 Sun 07:09 PM

സൗബിന്‍ ഷാഹിര്‍ നായകനാകുന്ന 'ജിന്ന്'  എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി. ശാന്തി ബാലകൃഷ്ണനും മറ്റു താരങ്ങളും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ത് ഭരതനാണ്. കലി സിനിമയുടെ കഥ ഒരുക്കിയ രാജേഷ് ഗോപിനാഥനാണ് ജിന്നിന്റെയും കഥയൊരുക്കിയിരിക്കുന്നത്. പ്രശാന്ത് പിള്ളയുടെ സംഗീതത്തിലൊരുക്കുന്ന സിനിമയുടെ ക്യാമറ ചെയ്യുന്നത് ഗിരീഷ് ഗംഗാധരനാണ്.

ദുല്‍ഖര്‍ സല്‍മാന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ മോഷന്‍ പോസ്‌ററര്‍ പങ്കുവെച്ചത്. സുഹൃത്തുക്കള്‍ അണിനിരക്കുന്ന ചിത്രത്തിന് ദുല്‍ഖര്‍ ആശംസയും അറിയിച്ചു.


  • HASH TAGS