ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ കർശന നടപടി: ആരോഗ്യവകുപ്പ് മന്ത്രി

സ്വ ലേ

Jun 06, 2019 Thu 09:20 PM

കൊച്ചി : ചികിത്സ കിട്ടാത്തതിനെ തുടര്‍ന്ന് കട്ടപ്പന സ്വദേശി ജേക്കബ് തോമസ് മരിക്കാനിടയായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശഷന നടപടിയുണ്ടാകുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിനും സ്വകാര്യ ആശുപത്രികളായ കാരിത്താസ്, മാതാ എന്നിവർക്കുമെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കും ചികിത്സാപിഴവിനും ഗാന്ധിനഗര്‍ പൊലീസ് കേസെടുത്തു.


മെഡിക്കല്‍ കോളേജിലെ  ജീവനക്കാരുടെ  ഭാഗത്ത് നിന്നും അനാസ്ഥ സംഭവിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകും. വിശദമായ  റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യ  മന്ത്രി പറഞ്ഞു.


  • HASH TAGS
  • #K.KSHYLAJA