തടി കുറയ്ക്കാന്‍ കാശ് മുടക്കില്ലാത്ത കുന്ത്രാണ്ടം ; പയ്യന്‍ വേറെ ലെവല്‍

സ്വന്തം ലേഖകന്‍

Aug 04, 2020 Tue 06:06 PM

തടി കുറയ്ക്കാന്‍ കാശ് മുടക്കാതെ കുന്ത്രാണ്ടം കണ്ടുപിടിച്ച ആവേശത്തിലാണ് ഒരു കൊച്ചു പയ്യന്‍. വലിയ പണം നല്‍കി വാങ്ങുന്ന ട്രെഡ് മില്‍ ചളികൊണ്ട് തീര്‍ത്ത് നാടന്‍ ശൈലിയില്‍ വിവരിക്കുന്ന പയ്യന്‍ സാമൂഹ്യ മാധ്യമങ്ങളിലിപ്പോള്‍ വൈറലാണ്. ഒരു കല്ലും, കാലി പെട്ടിയും ഒരു ഗ്ലാസ് വെള്ളവുമുണ്ടെങ്കില്‍ ട്രെഡ് മില്ല് തയ്യാര്‍.
കുന്ത്രാണ്ടത്തില്‍ ഓടി കാണിക്കുന്നുമുണ്ട് പയ്യന്‍സ്. കുട്ടികളുടെ കൗതുകങ്ങള്‍ നിറഞ്ഞ വീഡിയോസാണ് ലോക്ക് ഡൗണ്‍ കാലത്ത് സാമൂഹ്യ മാധ്യമങ്ങളിലെ തരംഗം.


  • HASH TAGS
  • #viralvideo
  • #entertainment