ഇലക്ട്രിക് കമ്പിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍

സ്വന്തം ലേഖകന്‍

Aug 04, 2020 Tue 06:43 PM

അങ്കമാലിയില്‍ പന്നിയെ ഓടിക്കുന്നതിനായി അനധികൃതമായി സ്ഥാപിച്ച  ഇലക്ട്രിക് കമ്പിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. മരണപെട്ട സോണറ്റ് മാത്യു (32)വിന്  നീതി ലഭിക്കണമെന്നാവശ്യപ്പെട്ടാണ് സാമൂഹിക അകലം പാലിച്ചാണ് നാട്ടുകാര്‍ മനുഷ്യമതില്‍ തീര്‍ത്തത്. കാട്ടുപന്നികളില്‍നിന്നു കപ്പക്കൃഷി സംരക്ഷിക്കാനായി വേലിയില്‍ ഇട്ടിരുന്ന വൈദ്യുതകമ്പിയില്‍ നിന്നാണു ഷോക്കേറ്റതെന്നു പൊലീസ് പറഞ്ഞുഎന്നാല്‍ സോണറ്റിന്റെ മരണത്തിനു ഉത്തരവാദികളെ അറസ്റ്റ് ചെയ്യുന്നതിന് വേണ്ടി,പ്രതിഷേധ പ്ലകാര്‍ഡുകള്‍ പിടിച്ചുകൊണ്ട് താബോറില്‍ പ്രതിഷേധ മനുഷ്യ മതില്‍ തീര്‍ത്തു. കുറ്റക്കാര്‍ക്ക് എതിരെ ഇതുവരെ നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. സോണറ്റിന് അങ്കമാലിയില്‍ ബേക്കറി ബിസിനസാണ്. ഭാര്യ: എടലക്കാട് മഞ്ഞളി അഞ്ജു. മക്കള്‍: സിയോണ്‍, സിമില്‍.


  • HASH TAGS