സ്വപ്‌നയുടെ ജാമ്യഹര്‍ജി എതിര്‍ത്ത് എന്‍ഐഎ

സ്വന്തം ലേഖകന്‍

Aug 06, 2020 Thu 12:23 PM

സ്വപ്‌നയുടെ ജാമ്യഹര്‍ജി എതിര്‍ത്ത് എന്‍ഐഎ. നിരവധി കാരണങ്ങള്‍ നിരത്തിയാണ് ജാമ്യഅപേക്ഷ എതിര്‍ത്തത്. എല്ലാ കാര്യങ്ങളും സ്വപ്‌നയുടെ അറിവോടെ ആണെന്നും സ്വപ്‌നയ്ക്ക് ശിവശങ്കര്‍ വഴി മുഖ്യമന്ത്രിയുടെ ഓഫീസുമായും ബന്ധമുണ്ടെന്നും പരാമര്‍ശിക്കപ്പെട്ടു. അതേ സമയം സ്വപ്‌ന ശിവശങ്കറിനോട് ബാഗേജ് വിട്ടുകിട്ടാന്‍ ഫ്‌ളാറ്റിലെത്തി സഹായം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശിവശങ്കരന്‍ ഇടപ്പെട്ടിരുന്നില്ല. ശിവശങ്കറുമായി സ്വപ്‌നയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും എന്‍ഐഎ പറഞ്ഞു.ശിവശങ്കറില്‍ നിന്ന് സ്വപ്‌ന ഉപദേശങ്ങള്‍ സ്വീകരിച്ചിരുന്നെന്നും എന്നാല്‍ സ്വര്‍ണ്ണം പിടിക്കപ്പെട്ട് സഹായം അഭ്യര്‍ത്ഥിച്ച് ഫളാറ്റിലെത്തിയപ്പോള്‍ ശിവശങ്കര്‍ ഇടപ്പെട്ടില്ലെന്നും സ്വപ്‌നയുടെ മൊഴിയില്‍ പറയുന്നു.


  • HASH TAGS
  • #toknews
  • #swapnasuresh
  • #shivashankar