എടിഎം പണിയാകുമോ ? സര്‍വീസ് ചാര്‍ജ് ഇടാക്കുവാൻ സാധ്യത

സ്വ ലേ

Jun 06, 2019 Thu 11:58 PM

മുംബൈ: എടിഎം ഉപയോഗത്തിന് സര്‍വീസ് ചാര്‍ജ് ഇടാക്കുന്നതിനെപ്പറ്റി പഠിക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയമിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു.എടിഎം സര്‍വീസ് ചാര്‍ജ് സംബന്ധിച്ച പ്രശ്നങ്ങളെക്കുറിച്ചും രാജ്യത്തെ എടിഎം സേവനങ്ങളുടെ പോരായ്മകളെക്കുറിച്ചു കമ്മിറ്റി വിശദമായി പഠിച്ച ശേഷം  റിസര്‍വ് ബാങ്കിന് റിപ്പോര്‍ട്ട് നല്‍കും.

 

ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ചീഫ് എക്സിക്യൂവ് ഓഫീസറാണ് കമ്മിറ്റിയുടെ അധ്യക്ഷന്‍. രാജ്യത്ത് എടിഎം ഉപയോഗത്തില്‍ വൻ വര്‍ധനവാണ് ഉള്ളത് . ഈ സാഹചര്യത്തിൽ  എടിഎം ചാര്‍ജുകളും ഫീസും മാറ്റാന്‍  ആവശ്യമുയരുന്നതായും റിസര്‍വ് ബാങ്ക്  പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. 

  • HASH TAGS
  • #atm