കരിപ്പൂര്‍ വിമാനാപകടത്തില്‍ കാണാതായ യാത്രക്കാരനെ കണ്ടെത്തി

സ്വന്തം ലേഖകന്‍

Aug 08, 2020 Sat 11:11 AM

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ കാണാതായ യാത്രക്കാരനെ കണ്ടെത്തി. ഇന്നലെ  കരിപ്പൂരിലുണ്ടായ വിമാന ദുരന്തത്തില്‍ കാണാതായ കുറ്റിപ്പുറം സ്വദേശി ഹംസയെയാണ് കണ്ടെത്തിയത്. ഇദ്ദേഹം കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ ഇദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടു വരുമ്പോൾ  സിറാജ് എന്ന പേരാണ് നല്‍കിയിരുന്നത്. അതുകൊണ്ടുതന്നെ പരിക്കേറ്റവരുടെയും മരിച്ചവരുടെയും പട്ടികയില്‍ ഹംസയുടെ പേര് ഉള്‍പ്പെട്ടിരുന്നില്ല. ഇന്നു രാവിലെ സഹോദരന്‍ കരിപ്പൂരിലെത്തി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഹംസയെ കണ്ടെത്തിയത്.


 

  • HASH TAGS
  • #കരിപ്പൂര്‍