ഇന്ത്യന്‍ ഹോക്കി ടീമിലെ അഞ്ച് കളിക്കാര്‍ക്ക് കോവിഡ്

സ്വന്തം ലേഖകന്‍

Aug 08, 2020 Sat 04:27 PM

ദേശീയ ക്യാമ്പ് ആരംഭിക്കുന്നതിന് മുമ്പ് നടത്തിയ പരിശോധനയില്‍ ഇന്ത്യന്‍ ഹോക്കി ടീമിലെ അഞ്ച് കളിക്കാര്‍ക്ക് കോവിഡ്. ക്യാപ്റ്റന്‍ മന്‍പ്രീത് സിങ്, പ്രതിരോധ നിര താരം സുരേന്ദര്‍ കുമാര്‍, ജസ്‌കരണ്‍ സിങ്, വരുണ്‍ കുമാര്‍, ഗോള്‍കീപ്പര്‍ കൃഷന്‍ ബി പതക് എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ ആദ്യം നടത്തിയ പരിശോധനയില്‍ അഞ്ച് പേര്‍ക്കും കോവിഡ് നെഗറ്റീവായിരുന്നു. പിന്നാലെ മന്‍പ്രീത് സിങ്ങിനും, സുരേന്ദറിനും കോവിഡ് ലക്ഷണങ്ങള്‍ പ്രകടമായതോടെ ആര്‍ടി പിസിആര്‍ ടെസ്റ്റിന് വിധേയമാക്കി. ഇതില്‍ അഞ്ച് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
സായി ക്യാമ്പസില്‍ പരിശീലനത്തിനായി എത്തിയവരില്‍ കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയതോടെയാണ് കളിക്കാര്‍ക്ക് കോവിഡ് എന്ന് വ്യക്തമായത്. കോവിഡ് ബാധിതരായ 5 പേരും ബെംഗളൂരുവിലേക്ക് ഒരുമിച്ചാണ് യാത്ര ചെയ്തത്. കളിക്കാരുടെ നാട്ടില്‍ നിന്നാവാം രോഗബാധയേറ്റത് എന്ന് അധികൃതര്‍ പറഞ്ഞു.

  • HASH TAGS