ഇന്ത്യയിലെ കോവിഡ് കേസുകള്‍ 21 ലക്ഷം കടന്നു

സ്വന്തം ലേഖകന്‍

Aug 09, 2020 Sun 11:20 AM

ഇന്ത്യയിലെ കോവിഡ് കേസുകള്‍ 21 ലക്ഷം കടന്നു. തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതിദിന കേസുകള്‍ 60,000 കടന്നിരിക്കുകയാണ്. ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 64,399 പോസിറ്റീവ് കേസുകളും 861 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകള്‍ 2,153,010 ആയി. എന്നാല്‍ 1,480,884  പേര്‍ രോഗമുക്തരായത് നേരിയ ആശ്വാസമായി.
24 മണിക്കൂറിനിടെ 53,879 പേര്‍ രോഗമുക്തരായി. പ്രതിദിന പരിശോധനകള്‍ ഏഴ് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 719,364 സാമ്പിളുകള്‍ പരിശോധിച്ചെന്ന് ഐസിഎംആര്‍ അറിയിച്ചു. ആകെ 2,41,06,535 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. രണ്ട് ദിവസം കൊണ്ട് വര്‍ധിച്ചത് 125,936 കേസുകളാണ്. ചികിത്സയിലുള്ളവരുടെ എണ്ണം 6,28,747 ആയി.  • HASH TAGS