40000 രൂപ വൈദ്യുതി ബില്‍ ലഭിച്ചതില്‍ മനംനൊന്ത് 57ക്കാരന്‍ ആത്മഹത്യ ചെയ്തു

സ്വന്തം ലേഖകന്‍

Aug 10, 2020 Mon 10:38 PM

മഹാരാഷ്ട്രയില്‍ 40000 രൂപയുടെ വൈദ്യുത ബില്‍ ലഭിച്ച 57ക്കാരന്‍ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ലീലാധര്‍ ലക്ഷ്മണ്‍ ഗൈഥാനിയാണ് മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തി ജീവനൊടുക്കിയത്.  ലോക്ക്ഡൗണ്‍ കാലത്തെ വൈദ്യുതി ചാര്‍ജ് ആയാണ് ലീലാധറിന് 40000 രൂപയുടെ ബില്ല് ലഭിച്ചത്. വലിയ തുക കണ്ട് ഞെട്ടിയ ഇദ്ദേഹം അധികൃതരുമായി സംസാരിച്ച് വിഷയം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപെട്ടു.തുടര്‍ന്ന് ഇദ്ദേഹം മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നും   കുടുംബാംഗങ്ങള്‍ പറഞ്ഞു.


  • HASH TAGS