കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ 24 വീടുകളില്‍ അഞ്ചിലേറെ രോഗികള്‍

സ്വന്തം ലേഖകന്‍

Aug 11, 2020 Tue 06:33 PM

 കോഴിക്കോട് ജില്ലയില്‍ ഇന്ന്  158 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ 24 വീടുകളിലായി അഞ്ചിലേറെ രോഗികളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിനിടെ പറഞ്ഞു. 



വിദേശത്ത് നിന്ന് എത്തിയ മൂന്നൂ പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 26 പേര്‍ക്കും കേസ് റിപ്പോര്‍ട്ട് ചെയ്തു.സമ്പര്‍ക്കം വഴി 123 പേര്‍ക്കാണ് രോഗം ബാധിച്ചത്. ആറുപേരുടെ ഉറവിടം വ്യക്തമല്ല. കോര്‍പ്പറേഷന്‍ പരിധിയില്‍ 20 അതിഥി തൊഴിലാളികള്‍ക്ക് കൂടി പോസിറ്റീവായി. മാവൂര്‍ മേഖലയില്‍ 15 പേര്‍ക്കും പെരുവയലില്‍ 12 പേര്‍ക്കും രോഗം ബാധിച്ചു. കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 54 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത മൂന്നുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1170 ആയി.




4664 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 97300 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 92647 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 90240 എണ്ണം നെഗറ്റീവ് ആണ്. 4653 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.


പുതുതായി വന്ന 521 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 14,209 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 81436 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 187 പേര്‍ ഉള്‍പ്പെടെ 1053 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 317 പേര്‍ മെഡിക്കല്‍ കോളേജിലും, 136 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 117 പേര്‍ എന്‍.ഐ.ടി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും, 118 പേര്‍ ഫറോക്ക് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും, 132 പേര്‍ എന്‍.ഐ.ടി മെഗാ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും, 106 പേര്‍ മണിയൂര്‍ നവോദയ എഫ് എല്‍ ടി സിയിലും, 109 പേര്‍ എഡബ്ലിയുഎച്ച് എഫ് എല്‍ ടി സിയിലും, 18 പേര്‍ എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി ആണ് നിരീക്ഷണത്തിലുള്ളത്. 118 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.


പുതുതായി വന്ന 284 പേര്‍ ഉള്‍പ്പെടെ ആകെ 3244 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 607 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2594 പേര്‍ വീടുകളിലും, 43 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 26 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 28575 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.


  • HASH TAGS
  • #pinarayivjayan
  • #kozhikode
  • #toknews
  • #Covid19