രോഗം ഭേദമായില്ലെന്ന് ആരോപിച്ച്‌ രോഗി ചികിത്സിച്ച ഡോക്ടറുടെ ഭാര്യയെ കുത്തി കൊന്നു

സ്വ ലേ

Jun 07, 2019 Fri 06:28 PM

ന്യൂഡല്‍ഹി: രോഗം ഭേദമായില്ലെന്ന് ആരോപിച്ച്‌ രോഗി തന്നെ ചികിത്സിച്ച ഡോക്ടറുടെ ഭാര്യയെ കുത്തി കൊന്നു. ഡല്‍ഹിയിലെ ഡോക്ടര്‍ രാമകൃഷ്ണ വര്‍മ്മ ക്ലിനിക്കില്‍ വ്യാഴാഴ്ച രാവിലെയാണ്  ദാരുണ  സംഭവം നടന്നത്. ഡോക്ടറുടെ  മകനെയും ഇയാള്‍ കുത്തി പരിക്കേല്‍പ്പിച്ചു. 


ത്വക്ക് സംബന്ധമായ രോഗത്തിനാണ് റഫീഖ് റഷീദ് ഡോക്ടറുടെ ക്ലിനിക്കിലെത്തിയത്. എന്നാൽ ആറുമാസം ചികിത്സിച്ചെങ്കിലും രോഗത്തിന് ശമനമുണ്ടായില്ല. ഇതേ തുടർന്ന്  പ്രതി ഡോക്ടറെ കാണാന്‍ ക്ലിനിക്കിലെത്തിയെങ്കിലും ഡോക്ടറുടെ ഭാര്യയും മകനും മാത്രമാണ് ക്ലിനിക്കില്‍ ഉണ്ടായിരുന്നത്.


ഇതിൽ  ക്ഷുഭിതനായ പ്രതി ഡോക്ടറുടെ ഭാര്യയെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച്‌ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഡോക്ടറുടെ മകനെയും ഇയാള്‍ കുത്തി പരിക്കേല്‍പ്പിച്ചെന്നും പോലീസ് പറഞ്ഞു.  പ്രതിയെ  പോലീസെത്തി അറസ്റ്റ് ചെയ്തു.

  • HASH TAGS
  • #murder