സംസ്ഥാനത്ത് ഇന്ന് രണ്ടാമത്തെ കൊവിഡ് മരണം കൂടി റിപ്പോർട്ട്‌ ചെയ്തു

സ്വലേ

Aug 14, 2020 Fri 09:29 AM

സംസ്ഥാനത്ത് ഇന്ന് രണ്ടാമത്തെ കൊവിഡ് മരണം കൂടി റിപ്പോർട്ട്‌ ചെയ്തു.കണ്ണൂർ ജില്ലയിലെ പായം ഉദയഗിരി സ്വദേശിയായ ഇലഞ്ഞിക്കൽ ഗോപിയാണ്(64) കൊവിഡ് ബാധിച്ച് മരിച്ചത്.  ഇരട്ടി താലൂക്ക് ആശുപത്രിയിൽ നിന്നാണ് ഇദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്. ആന്റിജൻ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം.

  • HASH TAGS
  • #Covid19