മലപ്പുറത്തെ കലക്ടര്‍ക്ക് കോവിഡ്

സ്വന്തം ലേഖകന്‍

Aug 14, 2020 Fri 12:35 PM

മലപ്പുറത്തെ കലക്ടര്‍ക്കും അസിസ്റ്റന്റ് കലക്ടര്‍ക്കുമുള്‍പ്പെടെ 21 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലാ പോലീസ് മേധാവി യു അബ്ദുല്‍ കരീമിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഗണ്‍മാന് രോഗം ബാധിച്ചതിനെ തുടര്‍ന്ന് എസ്പി നേരത്തെ ക്വാറന്റെനില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ കരിപ്പൂര്‍ രക്ഷാ പ്രവര്‍ത്തനത്തിന്റെ ഭാഗമായത് കൊണ്ട് മലപ്പുറം ജില്ലാ കലക്ടറും നിരീക്ഷണത്തിലായിരുന്നു. ഇപ്പോഴാണ് അദ്ദേഹത്തിനും അസിസ്റ്റന്റ് കലക്ടര്‍ക്കുമുള്‍പ്പെടെ 21 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ രോഗം എങ്ങനെ ബാധിച്ചു എന്നത് വ്യക്തമല്ല


  • HASH TAGS